Tuesday, July 29, 2008

ബൂലോഗമേ......

ഈ ബൂലോഗത്ത്‌ അല്‍പം അപരിചിതത്വമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിനിയോഗം എന്ന നിലക്ക്‌ വിഷ്‌ണുപ്രസാദിന്റെ ക്‌ണാപ്പന്‍ കവിതക്ക്‌ ഒരു മറുകുറിയെഴുതുകയും എല്ലാവരും ചെയ്യുന്നതുപോലെ അപരനാമം എന്ന നിലക്ക്‌ "കിണകിണാപ്പന്‍" എന്ന പേരു സ്വീകരിച്ച ഞാന്‍ ഈ ബൂലോഗത്തോടു ചെയ്‌ത തെറ്റെന്താണെന്ന്‌ എനിക്കിതുവരെ മനസ്സിലായിട്ടില്ല. ബ്ലോഗുവായനക്കാരായ ആരുടെയൊക്കെയോ മുഖത്തടിച്ചപോലെയായിരുന്ന ആ വരികള്‍. സ്വയം ക്‌ണാപ്പന്‍ പട്ടം ഏറ്റെടുത്ത്‌ മറുപടി പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. വിഷ്‌ണുപ്രസാദിനിട്ട മറുപടിയും അതിനു വന്ന കമന്റുകളും അടക്കം ബൂലോഗതറവാട്ടുകാര്‍ എന്നെ ചവിട്ടി പുറത്താക്കുകയും ചെയ്‌തു. അതുകൊണ്ട്‌ അത്‌ എന്തായിരുന്നു എന്ന്‌ ബ്ലോഗര്‍മാര്‍ക്ക്‌ അറിയാനുള്ള അവസരം നഷ്ടപ്പെട്ടു.പിന്നീട്‌ സനാതനന്‍ എന്ന ബ്ലോഗറുടെ എഴുത്തിന്‌ എല്ലാവരും ചെയ്യുന്നതുപോലെ ഞാനും കമന്റിട്ടു. അതിനെനിക്കു കിട്ടിയ മറുപടി പച്ചതെറിയായിരുന്നു. തിരിച്ചു മറുപടി പറയാതിരിക്കാന്‍ പറ്റാത്തതുകൊണ്ട്‌. മറുപടിയും പറഞ്ഞു. ആ പോസ്‌റ്റും കമന്റുകളും സനാതനന്‍ ഡിലിറ്റ്‌ ചെയ്‌ത്‌ തനിക്കനുയോജ്യമായ മിനുക്കുപണികളോടെ റീപോസ്‌റ്റ്‌ ചെയ്‌തു. സനാതന്‍ അതില്‍ അടങ്ങിയ ചില പ്രയോഗങ്ങളെ അപരാധമെന്ന മട്ടില്‍ പര്‍വ്വതീകരിക്കാനാണ്‌ ശ്രമിച്ചത്‌. (അതിനിടക്ക്‌ സൂനീഷിനെയും ഞാന്‍ തെറിപറഞ്ഞെന്ന്‌ അയാള്‍ കള്ള സാക്ഷി പറഞ്ഞു) ചിലര്‍ക്ക്‌ എന്തും പോസ്‌റ്റിവിടാം... കമന്റ്‌ : ങ്‌്‌ഹാ.. ക..മ... എന്ന നിലപാടിലൂടെ ഏതുതരം നീതിബോധമാണ്‌ ഈ ബൂലോഗത്തുള്ള ചിലരെ നയിക്കുന്നത്‌ എന്നെനിക്കു മനസ്സിലാവുന്നില്ല. പ്രാകൃതമായ ആള്‍കൂട്ട മനസ്ലാസ്‌ത്രം ചിലരെ നയിക്കുന്നുവോ എന്നുപോലും സംശയിച്ചുപോവും.എന്തായാലും സനാതനന്‍ ഇപ്പോള്‍ ഇട്ട പോസ്‌റ്റ്‌ നിങ്ങള്‍ വായിച്ച്‌ എന്താണവിടെ ഞാന്‍ കാണിച്ച അപരാധം എന്ന്‌്‌ പറയാമോ ? (ബൂലോഗര്‍ ആവശ്യപ്പെട്ടാല്‍ "തെറിഭാഷക്കൊരിടം" എന്ന ആ മറുകുറിപ്പും, സനാതനന്‍ പറഞ്ഞതും എന്റെ മറുപടി കമന്റുകളും ഇവിടെ പോസ്റ്റു ചെയ്യാം)ഇതൊക്കെ നേരത്തേ തന്നെ ശ്രദ്ധിക്കുന്നവരാണ്‌ നിങ്ങളെങ്കില്‍, കഠിനമായ അപരാധമാണ്‌ ഞാന്‍ ചെയ്‌തത്‌ എന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുവങ്കില്‍ ഈ ബൂലോഗത്തുള്ള എല്ലാവരോടും, പ്രത്യേകിച്ച്‌ അകാരണമായി പഴി കേള്‍ക്കേണ്ടിവന്ന ചിത്രകാരനോടും, ആ കമന്റുകള്‍ വ്യക്തിഹത്യയായി തെറ്റിദ്ധരിച്ച സനാതനനോടും ആത്മാര്‍ത്ഥതോടെ ക്ഷമ ചോദിച്ചുകൊള്ളുന്നു.

7 comments:

siva // ശിവ said...

കിണകിണാപ്പന്,

ഞാന്‍ താങ്കളോട് എന്തു തെറ്റാണ് കാണിച്ചത്...ആദ്യം താങ്കള്‍ നീതു എന്ന പേരില്‍ അംഗത്വത്തിന് അപേക്ഷിച്ചു...ഈ ബൂലോകത്തെക്കുറിച്ച് കൂടുതലൊന്നും അറിയാത്ത ഞാന്‍ താങ്കളെയും ആഡ് ചെയ്തു...

ഒടുവില്‍ താങ്കള്‍ ഒരു പോസ്റ്റ് ഇട്ടു...അതിനു ശേഷം താങ്കളുടെ ബ്ലോഗില്‍ നോക്കുമ്പോള്‍ അവിടെ പ്രൊഫൈലില്‍ അവിടെ ഒരു ബ്ലോഗും ഇല്ലായിരുന്നു...

അതിനു ശേഷം ഞാന്‍ താങ്കള്‍ക്ക് ഒരു മെയില്‍ അയച്ചു പരിചയപ്പെടുത്തണം എന്ന ആവശ്യവുമായി...താങ്കള്‍ അതിനു മറുപടി തരാതെ അന്ന് ഉച്ചയ്ക്കു തന്നെ പുതിയ ഒരു ബ്ലോഗും ഉണ്ടാക്കി പേര് മാറ്റി കിണ കിണാപ്പന്‍ എന്നാക്കുകയും ചെയ്തു...

എന്നിട്ടും ഞാന്‍ താങ്കളെ അപ്പോഴൊന്നും റിമൂവ് ചെയ്യാതിരുന്നതാണോ ഞാന്‍ ചെയ്ത തെറ്റ്...

ഈ ഉപകാരങ്ങള്‍ക്കൊക്കെ നന്ദി...ഇനിയും പുതിയ പേരുമായി ചെന്ന് ആരെയും ഇങ്ങനെ പറ്റിക്കാതിരിക്കുക...എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത്...

സസ്നേഹം,

ശിവ.

ചാണക്യന്‍ said...

ക്ണാപ്പാ,
ഞാനങ്ങനെ വിളിക്കാം,
ഇപ്പൊ ഈ പുത്തി എവിടന്ന് വന്നു,
എന്തര് വിവേകം, ഇത്രയും ചെയ്തില്ലാ എങ്കില്‍ തന്നെയങ്ങ് ആരെങ്കിലും തൂക്കി കൊല്ലുമോ?
സംഭവങ്ങള്‍ ഇത് വരെയാകുന്നവരെ കാഴ്ച്ചക്കാരനായി മാറി നില്‍ക്കാന്‍ ക്ണാപ്പനോട് ആരാണ് പറഞ്ഞത്, എന്ത് കൊണ്ട് നേരത്തെ പ്രതികരിച്ചില്ല.
വെറുതെ വേഷംകെട്ടലിന്റെ ഈ കുമ്പസാരം ....അതൊഴിവാക്കാമായിരുന്നില്ലെ?
ഒരു കാര്യം മനസിലാക്കുക ബുദ്ധിജീവികള്‍ക്ക് ബുദ്ധികൂടിയാലും കുഴപ്പമാണ് അവര്‍ക്ക് പിന്നെ കണ്ണ് കാണാതെയാകും. മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന കാര്യം പോലും ഇവര്‍ കാണില്ല.
ഞാന്‍ താങ്കളുടെ രംഗ പ്രവേശം പ്രതീക്ഷിച്ചു... തികച്ചും നാടകീയമായി താങ്കളിങ്ങനെ ഒരു പൊതുമാപ്പും കൊണ്ട് പ്രത്യക്ഷപ്പെടും എന്ന് കരുതിയിരുന്നു....

Unknown said...

പ്രിയ സുഹൃത്തേ , ഒരു കമന്റ് ഇവിടെ എഴുതുന്നു . ഞാന്‍ പൊതുവെ വിവാദപോസ്റ്റുകളില്‍ കമന്റ് എഴുതാറോ വിവാദങ്ങളെ പിന്‍‌തുടരാറോ , ബ്ലോഗുകളിലെ പ്രതിഷേധങ്ങളില്‍ പങ്ക് എടുക്കുകയോ ചെയ്യാറില്ല . ബ്ലോഗുകളും സമൂഹത്തിന്റെ പരിവര്‍ത്തനത്തിനും , നല്ല സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കാനും ഉപകരിക്കണം എന്ന അഭിപ്രായം കൂടി എനിക്കുണ്ട് . നല്ല സന്ദേശം എന്ന് പറയുമ്പോള്‍ അത് ആപേക്ഷികമാണ് . ഉദാഹരണത്തിന് യുക്തിവാദചിന്തകള്‍ പ്രചരിപ്പിക്കലാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു . മതമൂല്യങ്ങളും ഗ്രന്ഥങ്ങളും പ്രചരിപ്പിക്കലാണ് നല്ലതെന്ന് ചിലര്‍ കരുതുന്നു . ഇങ്ങനെ വിരുദ്ധദ്രുവങ്ങളിലാണെങ്കിലും നമ്മളെല്ലാം മനുഷ്യരാണ് , മനുഷ്യര്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്ന കാരണത്താല്‍ നമുക്ക് സഹിഷ്ണുതയോടെ ആശയസംവാദം നടത്താന്‍ കഴിയേണ്ടതാണ് . എന്നെ അമ്പരപ്പിക്കാറുള്ള ഒരു കാര്യം ബ്ലോഗ് എഴുതുന്നവര്‍ പ്രായേണ വിദ്യാഭ്യാസം ലഭിച്ചവരാണ് . എന്നാല്‍ ബ്ലോഗില്‍ നടക്കുന്ന കോലാഹലങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഭാഷ പലപ്പോഴും തീരെ തരം താണതും സാധാരണ തെരുവ് വഴക്കുകളില്‍ പോലും പറയാന്‍ മടിക്കുന്നതുമായിരുന്നു .

ഞാന്‍ ദീര്‍ഘിപ്പിക്കുന്നില്ല . എന്റെ നിലപാടുകള്‍ പൊതുവെ ബ്ലോഗില്‍ സ്വീകരിക്കപ്പെടാറില്ല . കാരണം ബ്ലോഗും സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണല്ലൊ. സമൂഹത്തില്‍ പ്രചരിക്കുന്ന പല അബദ്ധധാരണകളെയാണ് ഞാന്‍ ബ്ലോഗിലും എതിര്‍ക്കുന്നത് . അതാണ് ബ്ലോഗിലും എന്റെ അഭിപ്രായങ്ങള്‍ സ്വീകാര്യമാവാതിരിക്കാന്‍ കാരണം . അന്ധമായ അനുകരണം ആണ് ഞാന്‍ എതിര്‍ക്കുന്ന ഒരു സംഗതി . അതിന്റെ ഒരു ഉദാഹരണമാണ് ബ്ലോഗില്‍ കാണുന്ന അനോണിമസ് പേരുകള്‍ . താങ്കള്‍ സ്വീകരിച്ചിരിക്കുന്ന പേര് തന്നെ നോക്കുക . ഇത് എന്നെ വളരെ ദു:ഖിപ്പിച്ച ഒരു കാര്യമായിരുന്നു . ഒന്നുമില്ലെങ്കില്‍ സംബോധന ചെയ്യാന്‍ പ്രയാസം ഉണ്ടാക്കാത്ത വിധം , അനോണിമസ് നാമങ്ങള്‍ സൌന്ദര്യബോധത്തോടുകൂടി സ്വീ‍കരിച്ചുകൂടേ എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു . മറ്റൊന്ന് ആരേയും തെറി വിളിക്കാനുള്ള സൌകര്യവും ഈ അനോണിമിറ്റി ആര്‍ക്കും അപരിമിതമായി നല്‍കുന്നു . അത് ആരേയും തെറ്റിദ്ധരിക്കാനും തെറ്റിദ്ധരിപ്പിക്കപ്പെടാനും ഇടനല്‍കുന്നു .

അത് കൊണ്ട് അനോണിമസ് ആയി ബ്ലോഗ് എഴുതരുതെന്നും , ബ്ലോഗ് എഴുതുന്നവര്‍ സ്വന്തം പേരും ഐഡന്റിറ്റിയും വെളിപ്പെടുത്തി അത് ചെയ്യണമെന്നും ഞാന്‍ അഭിപ്രായപ്പെട്ടു . നമ്മള്‍ മലയാളികള്‍ താരതമ്യേന ഒരു ചെറിയ ജനസമൂഹമാണ് . പിന്നെ നമുക്കിടയിലെന്തിന് ആള്‍മാറാട്ടങ്ങള്‍ . ഇതായിരുന്നു എന്റെ യുക്തി . പിന്നെ സ്വന്തം പേരില്‍ എഴുതുമ്പോള്‍ ഒരു ഉത്തരവാദിത്വബോധവും ഉണ്ടാവും . അതില്‍ ഒരു പൌരബോധത്തിന്റെ പ്രശ്നവുമുണ്ട് . എന്നാല്‍ ഈ പ്രശ്നം പറഞ്ഞതിന്റെ പേരില്‍ ബ്ലോഗില്‍ മുഴുവന്‍ പേര്‍ക്കും ഞാന്‍ വിരോധിയായി . ബ്ലോഗ്ഗറെന്നാല്‍ അനോണി നാമത്തിലേ എഴുതാവൂ എന്ന മട്ടിലായിരുന്നു പ്രതികരണങ്ങള്‍ . എനിക്കെതിരെ പരിഹാസപോസ്റ്റുകള്‍ പലരും ഇറക്കി . പക്ഷെ ഈ അനോണി പ്രതിഭാസം പലര്‍ക്കും ബ്ലോഗില്‍ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ ഈ സംഭവവും കാണിക്കുന്നത് .

ഞാന്‍ കേരള ബ്ലോഗ് അക്കാദമിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ട ഒരു ബ്ലോഗ്ഗറാണ് . അക്കാദമി ഒരു പബ്ലിക്ക് വേദി ആയതിനാല്‍ , കുറഞ്ഞ പക്ഷം അതുമായി സഹകരിക്കുന്നവരും അതില്‍ അംഗങ്ങള്‍ ആകുന്നവരും സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ തയ്യാറാവണം എന്ന് എനിക്ക് അഭിപ്രായമുണ്ടായിരുന്നു . എന്നാല്‍ ആ അഭിപ്രായം അക്കാദമിയില്‍ ചര്‍ച്ച ചെയ്യാ‍നുള്ള അവസരം കിട്ടിയിട്ടില്ല . അക്കാദമി റജിസ്റ്റര്‍ ചെയ്യുമ്പോള്‍ അംഗങ്ങളുടെ പേരും വിലാസവും മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ എഴുതി ഒപ്പിടേണ്ടതുണ്ട് .

ഒരു പക്ഷെ ഇങ്ങനെ ഒരു കമന്റ് ഇവിടെ എഴുതുന്നത് എനിക്ക് ഒഴിവാക്കാമായിരുന്നു . രണ്ട് ദിവസമായി ഈ പ്രശ്നങ്ങള്‍ വായിക്കാനിട വന്നതിനാലും , ഈ പോസ്റ്റില്‍ താങ്കളുടെ ആത്മാര്‍ത്ഥമായ ഖേദപ്രകടനം കണ്ടതിനാലും രണ്ട് വാക്ക് എഴുതാമെന്ന് കരുതി . ടൈപ്പ് ചെയ്തു വന്നപ്പോള്‍ അല്പം നീണ്ടുപോയി . ഈ വിവാദങ്ങളില്‍ ശിവ എന്ന ബ്ലോഗ്ഗറുടെ ആത്മസംയമനവും അത്മാര്‍ത്ഥയും ശ്ലാഘിക്കപ്പെടേണ്ടതാണെന്ന് എനിക്ക് തോന്നുന്നു .

ഞാന്‍ ഇത്രയും പറഞ്ഞതില്‍ താങ്കള്‍ അനോണിമസ് നാമം ഉപേക്ഷിക്കണമെന്ന് പറഞ്ഞതായി അര്‍ത്ഥമാക്കരുത് . കുറഞ്ഞ പക്ഷം ഭാഷയിലെ നല്ല പദങ്ങളെങ്കിലും ഉപയോഗിക്കണമെന്നുണ്ടായിരുന്നു . അത് പറഞ്ഞാലും ബ്ലോഗില്‍ പൊട്ടിത്തെറി ഉണ്ടാകും . കാരണം പല പേരുകളും അത്തരത്തിലാണല്ലൊ . ഞാന്‍ മറ്റ് ഭാഷകളിലെ ബ്ലോഗുകള്‍ നോക്കി . അവിടെയും അനോണിമസ് നാമങ്ങളുണ്ട് . പക്ഷെ ആ നാമങ്ങള്‍ക്കൊക്കെ ഭാഷാപരമായ ചാരുത കണ്ടിട്ടുണ്ട് . ഇനി അഥവാ അങ്ങനെ ഇല്ലെങ്കിലും നമുക്ക് ചാരുതയാര്‍ന്ന പേരുകള്‍ സ്വീകരിക്കാമായിരുന്നല്ലോ .

ഈ കമന്റിന്റെ പേരില്‍ ആരെങ്കിലും വീണ്ടും എന്നെ പരിഹസിക്കാന്‍ വന്നാല്‍ അത് എന്നെ ബാധിക്കുകയില്ല എന്ന് കൂടി ഒരു മുന്നറിയിപ്പ് ഇവിടെ കൊടുത്തേക്കാം . കാരണം ബ്ലോഗ് എനിക്ക് അത്ര തടിക്ക് പിടിക്കുന്ന ഒന്നല്ല .

ക്ഷമാപണത്തോടും അഭിവാദനങ്ങളോടെയും ,

അഹങ്കാരി... said...

ക്നാപ്പാ,
താങ്കള്‍ ചെയ്ത തെറ്റെന്തെന്ന് ദാ ഇവിടെ വിശദമാക്കീട്ടുണ്ട്...

കിണകിണാപ്പന്റെ ലോകം

കിണകിണാപ്പന്‍ said...

(1) ബുലോഗതറവാട്ടു കാരണവര്‍ ശിവ "മാന്യമായി" (ഫ്യൂഡല്‍ മാന്യത) പറയുന്ന കാര്യം എത്ര 'യുക്തിസഹം'. നോക്കു അദ്ദേഹം എനിക്കയച്ച ഇമെയില്‍ :

from
"ശിവ ."
Jul 16
to
@gmail.com
date Jul 16, 2008 6:42 AM
subject സുഹൃത്തെ,
mailed-by gmail.com
ഹായ് സുഹൃത്തെ,

ഞാന് ശിവ. താങ്കളെക്കുറിച്ച് കൂടുതല് അറിയണമെന്നുണ്ട്. ദയവായി താങ്കളുടെ ബ്ലോഗിന്റെ യു.ആര്.എല് മെയില് ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു. നമ്മുടെ ഗ്രൂപ് ബ്ലോഗിലെ മറ്റുള്ള അംഗങ്ങളുടെ താല്പര്യം ആണ് അത്. ദയവായി ജൂലായ് പതിനേഴിനു മുന്പ് അത് അയച്ചു തരണമെന്ന് അപേക്ഷിക്കുന്നു.

നമ്മുടെ ഈ ഗ്രൂപ് ബ്ലോഗില് എല്ലാവരും പരസ്പരം അറിഞ്ഞിരിക്കണമെന്ന് ഒരു ധാരണ ഉണ്ട്. താങ്കളും സഹകരിക്കും എന്ന് കരുതുന്നു.

സസ്നേഹം,

ഇത്‌ 16- തിയ്യതിയാണ്‌ എനിക്കയക്കുന്നത്‌. 17ന്‌ കാലത്ത്‌ അദ്ദേഹം എന്നെപിടിച്ചു പുറത്താക്കുകയും ചെയ്യുന്നു. ദിവസവും ഇമെയില്‍ ചെക്ക്‌ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയുമോ ?

(2) ബ്ലോഗില്‍ ആരോരുവനും നേര്‍ക്കുനേരായ ചില കാര്യങ്ങള്‍ പറയുമ്പോള്‍ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ക്ക്‌ തെറി കേള്‍ക്കേണ്ടി വരുന്ന സങ്കുചിത ബോധത്തിനപ്പുറം കടക്കാന്‍ ആദ്യമേ ഇരിപ്പിടം കയ്യടക്കിയ നമ്മുടെ പുരാതന മലയാളം ബ്ലോഗര്‍മാര്‍ക്ക്‌ കഴിയുന്നില്ല. (വ്യക്തിഹത്യയോ, കവിതാവിമര്‍ശനമോ എന്റെ ലക്ഷ്യമല്ലെന്നും, നിങ്ങളുടെ തെറിഭാഷണങ്ങള്‍ക്കെതിരായാണ്‌ എന്റെ പ്രതികരണമെന്നും എനിക്കു തന്നെയാണ്‌ ഇതിന്റെ ഉത്തരവാദിത്വമെന്നും ഇതിന്റെ പേരില്‍ മറ്റുളളവരെ ക്രൂശിക്കരുതെന്നും, ചിത്രകാരനായി തെറ്റിദ്ധരിക്കേണ്ടെന്നും സനാതനനോട്‌ ഞാന്‍ വ്യക്തമായി പറഞ്ഞിരുന്നു)

(3) എനിക്ക്‌ ബ്ലോഗ്‌ അക്കാദമിയെക്കുറിച്ചൊന്നും അറിയില്ല. എന്നാല്‍. പ്രാദേശിക ബ്ലോഗ്‌ കൂട്ടായ്‌മകള്‍ രൂപീകരിക്കണമെന്ന ആരുടെയോ അഭിപ്രായം ബ്ലോഗില്‍ വായിച്ചിരുന്നു. ബ്ലോഗുകള്‍ ജനങ്ങളിലേക്കെത്തിപ്പെടുന്നതും എല്ലാവരും ബ്ലോഗുകളുമായി ഇടപെടുന്നതും ചിലര്‍ ഭയപ്പെടുന്നു എന്ന കാര്യം ചിലരുടെ നിലപാടുകളിലൂടെ മനസ്സിലാവുന്നു.. ജനാധിപത്യപരമായ എല്ലാറ്റിനേയും ഇവര്‍ ഭയപ്പെടും, അതുകൊണ്ടാണ്‌ ചിലര്‍ക്ക്‌ പെട്ടെന്ന്‌ വെറളി(ബെര്‍ളി) പിടിക്കന്നതും.

(4) ബൂലോഗതറവാട്ടില്‍ മായ്‌ചുപോയ പോസ്‌റ്റില്‍ ചിത്രകാരന്‍ എന്നോട്‌, എന്റെ നിലപാടുകളോട്‌ നല്ല അഭിപ്രായം പറയുകയും അഭിനന്ദിക്കുകയും ചെയ്‌തിരുന്നു. അതെ സമയം തന്നെ തിരിഞ്ഞു നിന്ന്‌, ഞാന്‍ ചിത്രകാരന്റെ ഭാവഹാവാദികളും വാചകങ്ങളും കടമെടുത്ത്‌ മിമിക്രിക്കാരനെ പോലെ അനുകരിച്ചെന്നോ ആരെയൊക്കെയോ തമ്മില്‍ തല്ലിച്ചെന്നോ മറ്റും വെറും ആരോപണങ്ങള്‍ ഉന്നയിച്ചും കണ്ടു. ഇതെന്തു നിലപാട്‌, മനസ്സിലാവുന്നില്ല. ഞാന്‍ സംസാരിക്കുന്നത്‌ എന്റെ ഭാഷയിലാണ്‌ ആരുടേയും വാക്കുകള്‍ കടമെടുത്തിട്ടില്ല. കണ്ണു തുറന്നിരിക്കുന്ന ഒരു ഇന്ത്യക്കാരനെന്ന നിലക്ക്‌ എന്നെ നയിക്കുന്നത്‌, ചരിത്രപരമായി നീളുന്ന നെറികേടികേടു കാണിച്ചുകൊണ്ടിരിക്കുന്ന സവര്‍ണ്ണതക്കെതിരായ നിലപാട്‌ തന്നെയാണ്‌. അത്‌ പ്രകടിപ്പിക്കാതിരിക്കുന്നതെങ്ങിനെ ? എന്താണ്‌ സവര്‍ണ്ണതയെന്നും മറ്റും പഠിക്കാന്‍ മിനക്കെടാത്തത്‌ ഇതിന്റെ പേരില്‍ വളിപ്പു പറയുന്നവരുടെ കഴിവുകേടുമാത്രം. (അങ്ങിനെയെങ്കില്‍ ഭരണഘടനാ നിര്‍മ്മാതാവ്‌ ഡോ. ബി.ആര്‍. അംബേദ്‌കറാവും നിങ്ങളുടെ മുമ്പില്‍ ഏറ്റവും വലിയ തെറ്റുകാരന്‍) ഈ നിലപാടുകള്‍ സനാതനനോടുള്ള സംസാരത്തിനിടയില്‍ പ്രകടിപ്പിച്ചു എന്നതാണോ ഇത്തരം ദുരാരോപണങ്ങള്‍ക്ക്‌ കാരണം ? എങ്കില്‍ സനാതനനേക്കാളേറെ ദയനീയം ചിത്രകാരന്റെ കാര്യം. പിന്നെ വ്യാജനാണ്‌ അനോണിയാണ്‌ എന്നൊക്കെയുള്ള ആരോപണത്തിന്‌ എന്തടിസ്ഥാനം ? ചിത്രകാരന്‍ എന്ന പേര്‌ എവിടുന്നു കിട്ടി ആവോ, എന്താണാവോ സ്വന്തം പേരും വയസ്സും മേല്‍വിലാസവും ലിംഗവ്യത്യാസങ്ങളും ബ്ലോഗില്‍ കൊടുക്കാത്തത്‌. മഹാ തട്ടിപ്പു തന്നെ ഇത്‌. ഒരാള്‍ക്കെല്ലാം ആവാം മറ്റൊരാള്‍ക്കിതൊന്നും പറ്റില്ല. വെള്ളരിക്കാപട്ടണമോ ഇത്‌ ? ഞാന്‍ പറഞ്ഞ വാക്കുകള്‍ക്ക്‌ എനിക്കിപ്പോഴും ഉത്തരവാദിത്വമുണ്ട്‌. ഒളിഞ്ഞു നിന്ന്‌ കൂവി പോവാമായിരുന്നെങ്കില്‍ എനിക്കെന്തെല്ലാം പറയാമായിരുന്നു. നിങ്ങളൊക്കെ ഉപയോഗിക്കുന്ന, തെറിയോ, അതിനടുത്തു നില്‍ക്കുന്ന ഭാഷയോ ഞാനുപയോഗിച്ചിട്ടേയില്ല. സാധാരണ, എവിടേയും കാണാവുന്ന നേര്‍ക്കുനേരായ സംഭാഷണം മാത്രമാണത്‌. അതു പോലും ചിലരെ വിഷമമുണ്ടാക്കി, വ്യക്തിപരമായി കണ്ടു എന്നതിന്‌ ക്ഷമ ചോദിക്കുകയും ചെയ്‌തിരുന്നു. പിന്നെ ഐഡന്റിറ്റി എന്നതു കൊണ്ട്‌ എന്താണാവോ അര്‍ത്ഥമാക്കുന്നത്‌. ഒരാളുടെ പ്രത്യയശാസ്‌ത്രത്തിനും പെരുമാറ്റ രീതികള്‍ക്കും അപ്പുറം എന്ത്‌ ? പിന്നെ, എന്നെ എടുത്തിട്ട്‌ പെരുമാറാനും ശിക്ഷിക്കാനും ക്വട്ടേഷന്‍ ടീമിനെ ഏല്‍പിക്കാനുമാണോ ഐഡന്റിറ്റിയുടെ അന്വേഷണം ?

(5) അഹങ്കാരിക്ക്‌ മറുപടി : (a) സനാതനന്റെ ബ്ലോഗില്‍ കമന്റിട്ട്‌ 'പ്രശ്‌നം' തുടങ്ങിയതല്ല. അവിടെയാണ്‌ തെറിഭാഷയോടുള്ള സംഭാഷണം അവസാനിപ്പിച്ചത്‌.
(b) വിഷ്‌ണുപ്രസാദിന്റെ പ്രതിഭാഷ എന്ന കവിതയോ ? അങ്ങിനെയൊന്നുമില്ലല്ലൊ ചങ്ങാതി. ക്‌്‌ണാപ്പന്റെ ലോകം എന്ന (കവിത എന്നൊന്നും പറയല്ലെ) വരികള്‍ക്കുള്ള എന്റെ പ്രതികരണമാണ്‌ നിങ്ങള്‍ ഉദ്ദേശിക്കുന്നത്‌. (അത്‌ ഞാന്‍ വീണ്ടും ഇവിടം പോസ്‌റ്റുന്നു.) അതിലെവിടെയാണ്‌ വള്‍ഗര്‍. (എന്റെ പ്രതികരണം വള്‍ഗറാവുകയും വിഷ്‌ണുവരികള്‍ വള്‍ഗര്‍ അല്ലാതാവുകയും, -മഹത്തരം നിങ്ങളുടെ ആര്‍ഷ സംസ്‌കാര മൂല്യബോധം)
(c) "ഫീമെയില്‍" എന്നൊന്നും അവിടെയുണ്ടെന്ന്‌ നിങ്ങള്‍ക്ക്‌ തെളിയിക്കാന്‍ പറ്റില്ല. അതൊരു ഇല്ലാക്കഥയായി പോയി മാഷെ. മറിച്ച്‌ ഞാന്‍ ആണാണോ പെണ്ണാണോ എന്നത്‌ നിങ്ങളുടെ മുന്നില്‍ തെളിയിക്കേണ്ട യാതൊരു ബാദ്ധ്യതയും എനിക്കില്ലതാനും. നീതു എന്ന പേര്‌ പെട്ടെന്ന്‌ മാറ്റി എന്നതു ശരിയാണ്‌ അതിനുള്ള കാരണം ഞാനിവിടെ വിശദീകരിച്ചിട്ടുണ്ട്‌. ആ പ്രൊഫൈലില്‍ പേരു മാത്രമേ മാറ്റിയിരുന്നുള്ളു. (തെളിവിന്‌ അമേരിക്കയിലെ "കുതിരവട്ടക്കാരനെ" (blogger) സമീപിക്കുക) പേരും നാളും നോക്കി പെരുമാറുന്നതെന്തിന്‌ ഞാന്‍ ഇടപെട്ട കാര്യങ്ങളിലെ പിഴവുകളാണ്‌ നിങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത്‌, അത്‌ സാനതനനോടുള്ള സംഭാഷമമായായും വിഷ്‌ണുപ്രസാദിനുള്ള പ്രതികരണമായാലും.(പേര്‌ മാറ്റാന്‍ പാടില്ല എന്ന നിയമമൊന്നും ഇല്ലല്ലൊ) എന്റെ ഒരു ചങ്ങാതി അയച്ചു തന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്‌താണ്‌ ഞാന്‍ ബൂലോഗതറവാട്ടില്‍ അംഗമാവുന്നത്‌. പുതിയ പോസ്‌റ്റുകള്‍ ബ്ലോഗ്‌ അഗ്രിഗേറ്ററുകളില്‍ വരില്ലെന്ന അവന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ഞാനത്‌ ചെയ്‌തത്‌.
(d) ശിവക്കുള്ള മറുപടി വായിക്കുക.
(പിന്നെ, അനോണി മതം മാറി വിലാസിനിഅമ്മാളായതുകൊണ്ടാവാം ലിംഗമാറ്റത്തെക്കുറിച്ചും അയാളുടെ ഉപദ്രങ്ങളെക്കുറിച്ചും അഹങ്കാരിക്കഭിപ്രായമില്ലാതായി പോയത്‌.)

(6) ചാണക്യന്‍, ഞാന്‍ ഒരു സാധാരണ മനുഷ്യനായതുകൊണ്ടാണ്‌ മറുപടി പറയാനായി അന്നു വന്നതും ഇപ്പോള്‍ വന്നതും. ഞാന്‍ നിരന്തരം ബ്ലോഗു ചെയ്യുന്നവനല്ല. (ഒരാളുടെ അസാന്നിദ്ധ്യത്തിലാണ്‌ ഒരു പരിസരം അയാളുടെ സാമൂഹിക അസ്‌തിത്യം വെളിവാക്കിത്തരിക എന്ന പണ്ട്‌ ടോള്‍സ്‌റ്റോയി 'ഇവാന്‍ ഇല്ലിച്ചിന്റെ മരണ'ത്തിലൂടെ പറഞ്ഞിരുന്നു.)

(7) സുകുമാരന്‍ സാറെ, അതിസമ്പന്നമായ ഒരു പാരമ്പര്യത്തിനവകാശികളല്ലെ നമ്മള്‍ ശംബൂകനെ (ചാരുത ഒട്ടുമില്ലാത്ത പേര്‌) അമ്പെയ്‌ത്‌ കൊന്നതില്‍ തുടങ്ങി ഒരു ജനസമൂഹത്തെ കൊന്നും കത്തിച്ചും ചുട്ടുതിന്നും നമ്മളെത്ര വീമ്പും ഏമ്പക്കവും മാറി മാറി പുറത്തേക്കു വിട്ടു. സോഷ്യലിസം പ്രയോഗിച്ചവന്‍ നമുക്കസുര രാജാവ്‌, അവനെ ചവിട്ടി താഴ്‌്‌ത്തിയവന്‍ നമുക്ക്‌ ദൈവം. ചുട്ടു പോയവനെന്തിനാ പേര്‌ ? അല്ലെങ്കിലും ആ പേരുകള്‍ കേട്ടാല്‍ നമുക്കീര്‍ഷ്യ തോന്നില്ലെ. സൗന്ദര്യമുള്ളതോ ഭാഷാപരമായ ചാരുതയുള്ളതുമാണോ അവ ? നമ്മുടെ ആര്‍ഷ സംസ്‌കാരത്തിനനുയോജ്യമാവുമോ അവ ? അവന്റെ പേരുകളിലല്ലെ മുഴുവന്‍ പരിഹാസവും നമുക്കു ചാര്‍ത്തിവെക്കാനുള്ളത്‌.


ഇനി സുകുമാരന്‍ സാറെ നിങ്ങളോട്‌ ഞനെന്റെ നെടുവീര്‍പ്പുകളും ചിതറിയ ചിന്തകളും പങ്കുവെക്കാമല്ലൊ. :

ബ്ലോഗുകളോട്‌ നിരന്തരം ഇടപഴകാനും സംവാദത്തിലേര്‍പ്പാടനും തയ്യാറായ ഏതോ ഒരു മനുഷ്യനെ പരിഹസിച്ച ബ്ലോഗുബുദ്ധിജീവികവിയുടെ തെറിപേരിനെ ഞാന്‍ തലയില്‍ പേറിയെന്നുമാത്രം. അത്രക്കേ ഉള്ളു ആ കാര്യം. -ഗതി കെട്ടവന്റെ കിടപ്പാടപേര്‌ പോലും നമുക്കു തെറിയാണല്ലൊ (ചെറ്റ)

നമ്മളീ ഗീര്‍വാണം പറയുന്ന ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥ കെട്ടിപ്പടുക്കാന്‍ ആരാണത്യധികം പ്രയത്‌നിച്ചത്‌. അവനെ നമുക്കു പരമപുച്ഛമല്ലെ. ദളിതനല്ലെ അവന്‍. മനുഷ്യചരിത്രത്തില്‍ ജനാധിപത്യത്തിന്റെ ആദ്യനാമ്പ്‌ ഉടലെടുത്തത്‌ ഇന്ത്യന്‍ ജനസമൂഹത്തില്‍ തന്നെയാണെന്നു പറയപ്പെടുന്നു. ബുദ്ധനോളം വളര്‍ന്നില്ലേ അതിന്റെ ശോഭ. ആ ഒരു പ്രവാഹത്തെ നശിപ്പിച്ചും നാടു കടത്തിയവരുമാണല്ലൊ നമ്മള്‍. സാറിനെപോലുള്ളവര്‍ ഒറ്റതിരിഞ്ഞുപോവുന്നതില്‍ എന്തധിശയം. ഞാനിതൊക്കെ പറയുന്നത്‌ നമ്മള്‍ കാലു വെച്ചു കൊണ്ടിരിക്കുന്ന മണ്ണിന്റെ അടിയൊഴുക്കിനെക്കുറിച്ച്‌ സൂചന നല്‍കാനാണ്‌. അത്‌ ഇങ്ങിനെയാണെന്ന്‌ എനിക്കു തോന്നുന്നു :

1. വേദി : പുതു മുതലാളിത്വം ഒരുക്കിയ പരിസരത്തും അതു തന്ന സൗകര്യങ്ങള്‍ വെച്ചുമാണ്‌ നാമിപ്പോള്‍ സംസാരിക്കുന്നത്‌. കച്ചവടതാല്‍പര്യവിരുദ്ധമായ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുമ്പോള്‍ ഏതു നിമിഷവും വായ മൂടപ്പെടാം.

2. വേഷങ്ങള്‍ : അധികാരം ഉപേക്ഷിച്ചവനാണ്‌ പഴയ ബുദ്ധനെങ്കില്‍ ആഗോളവല്‍ക്കരണകാലത്തെ ബുദ്ധന്‍ (ഓഷോ) അധികാരത്തിലേക്കും ആര്‍ത്തിയിലേക്കും മനുഷ്യനെ നയിക്കുന്നവനാണ്‌. അതാണ്‌ ആധുനിക യുവത്വത്തെ നയിക്കുന്ന ദര്‍ശനവും. പണത്തിന്റെ ആധിക്യത്തിലൂടെ മദ്ധ്യാകല കേരളചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന വെണ്‍മണി സാഹിത്യങ്ങളുടെ പുനരവതാരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും, അടിയാളവിരുദ്ധ-സ്‌ത്രീവിരുദ്ധ വി.കെ.എന്‍ സൃഷ്ടികളുടെ വികൃതാനുകരണങ്ങള്‍ മലയാളം ബ്ലോഗുകളില്‍ യഥേഷ്ടമാവുന്നതും അതുകൊണ്ടുതന്നെ.
ചരിത്രത്തിന്റെ ഓരോ ദശാസന്ധികളിലും (സാമ്പത്തിക)അര്‍ത്ഥശാസ്‌ത്രത്തിന്റേയും അധികാരത്തിന്റേയും കൗടില്യതയിലൂടേയും സ്‌മൃതി(നിയമ)യുടെ അപ്രമാധിത്യത്തിലൂടേയുമാണ്‌ സവര്‍ണ്ണത എല്ലാ കാലത്തും അവര്‍ണ്ണനെ ഇല്ലായ്‌മ ചെയ്‌തത്‌. ആശയപരമായ വാദമുഖങ്ങളിലൂടേയാണ്‌ അത്‌ ആദ്യം തലപൊക്കുക. ഈ പുതു നൂറ്റാണ്ടിലും അതിന്റെ വരവ്‌ നമുക്കു പെട്ടെന്നു തന്നെ ബ്ലോഗുകളിലൂടെ വായിച്ചെടുക്കാം. ആഗോളവല്‍കരണം, സെസ്‌, വിപ്ലവാകാരികളുടെ മലക്കം മറിച്ചില്‍, ഭൂ മാഫിയ ഇവയിലൂടെ വെറുതെ ഒന്നു കണ്ണോടിച്ചു നോക്കിയാല്‍ അതിന്റെ അടിയൊഴുക്കു മനസ്സിലാവും (മലയാളി ചരിത്രത്തിലൂടേയും ഇതിഹാസങ്ങളിലുടെയും കടന്നുവന്നതൊന്നു ശ്രദ്ധിക്കാമോ കുതന്ത്രവാദങ്ങളിലൂടെ നാടിനുടമയെ ചവിട്ടി താഴ്‌ത്തി ഭൂമി കയ്യടക്കി ബ്രഹ്‌മണ വാമനന്‍, പിന്നെ ആദിവാസികളേയും കടലോരവാസികളേയും ഇരുമ്പുകൊണ്ടു കൊന്നൊടുക്കി ബ്രാഹ്മണ്യത്തിന്റെ മറ്റൊരു അവതാരമായി പരശുരാമന്‍, പിന്നെ ബുദ്ധനെ ആന്തരികമായും ബാഹ്യമായും ഇല്ലായ്‌മ ചെയ്‌ത ശങ്കരാചാര്യരും ഭൂമിയും വിഭവങ്ങളും ബ്രാഹ്മണര്‍ക്കു പതിച്ചു നല്‍കി. വിണ്ടും മറ്റൊരു ശങ്കരന്‍ ഭൂപരിഷ്‌കരണമെന്ന പേരില്‍ ഭൂമിയില്‍ പണിയെടുത്ത ദളിതനേയും കാട്ടിനവകാശിയായ ആദിവാസിയേടും നോക്കു കുത്തിയാക്കി ടാറ്റ പോലുള്ള വന്‍കിട തോട്ടകാരന്റെ ഭൂമി തൊടാതെ വിപ്ലവകാരിയായി, ഇതാ പുതിയ വിപ്ലവകാരികള്‍ കിടപ്പാടത്തിനു വേണ്ടി പോരാടുന്ന ആദിവാസികളെ തെരുവിലെറിയാനായി ഭൂമാഫിയകള്‍ക്കൊപ്പം നിന്ന്‌ ഫാരിസ്‌ അബൂബക്കറിന്റെ വിപ്ലവം നടപ്പിലാക്കുന്നു. കുള്ളന്‍ കുതന്ത്ര ബ്രാഹ്മണ്യ ബുദ്ധിയും ഭൂമിയുമായുള്ള ബന്ധം പെട്ടെന്നു മനസ്സിലാക്കാം ഇവിടെ.) -കൂട്ടത്തില്‍ പറയട്ടെ ജന്‍മത്തിനും കര്‍മ്മത്തിനും അപ്പുറം ബ്രാഹ്‌ണ്യത്തേയും സവര്‍ണ്ണതയേയും മനസ്സിലാക്കേണ്ടത്‌ അധികാരവുമായി അതിനുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണ്‌. അധികാരത്തിന്‌ മറുപക്ഷം നില്‍ക്കാനുറച്ചവന്‍ അവര്‍ണ്ണനാണ്‌ അതുകൊണ്ടാവാം മോഡിയെ വിഷമത്തിലാക്കിയ ഒരു ബ്രാഹ്മണനെ മ്ലേച്ഛനായി അവതരിപ്പിക്കാന്‍ സവര്‍ണ്ണന്‍ പെടാപാടു പെടുന്നത്‌.

മറ്റൊന്ന്‌ അപ്രതീക്ഷിതമായി എത്തിയ പണത്തിന്റെ ഒഴുക്ക്‌ മാനുഷികമൂല്യങ്ങളെ പാടെ തള്ളിക്കളയാന്‍ ഒരു വിഭാഗം "അഭ്യസ്‌തവിദ്യര്‍ക്ക്‌" ധൈര്യം നല്‍കുന്നു. ജീര്‍ണ്ണജീവിതങ്ങളുടെ വാര്‍ത്തകള്‍ ദിനംപ്രതി പുറത്തു വരുന്നു. എഴുത്തച്ഛനെപോലേയും ബോള്‍ഷേവിക്‌ വിപ്ലവം പോലേയും ഒന്നു സംഭവിക്കുമെന്ന വ്യാമോഹവും വേണ്ട. കാരണം ആ തരം സമീപനങ്ങളെയെല്ലാം എതിരാളികള്‍ ചവിട്ടുചക്രങ്ങളാക്കി കഴിഞ്ഞു. അഹങ്കാരികളുടെ അധികപ്രസംഗങ്ങളേയാണ്‌ ആത്മീയതയായി കൊണ്ടാടപ്പെടുന്നത്‌, ആഗോളവല്‍ക്കരണ തേരാളികളെയാണ്‌ നാം വിപ്ലവകാരികളായി വാഴ്‌ത്തുന്നത്‌.

3. അവശേഷിപ്പ്‌ : പുനരുല്‍പാദനം സാദ്ധ്യമല്ലാത്ത രീതിയിലുള്ള പണത്തിന്റെ കുന്നുകൂടലും കുടുംബബന്ധങ്ങളുടെ ശൈഥില്യവും വ്യക്തികളില്‍ വളര്‍ന്നു വരുന്ന സ്വാസ്ഥ്യമില്ലായ്‌മയേയുമാണ്‌ സൃഷ്ടിക്കുന്നത്‌. ഈ ജീര്‍ണ്ണതയെ ഔദ്യോഗിക നയപരിപാടികളായിപോലും നാളെ അവതരിപ്പിക്കപ്പെട്ടേക്കാം (വേശ്യാലയം സ്ഥാപിക്കല്‍, നിശാആഭാസകേന്ദ്രങ്ങളുടെ ലൈസന്‍സ്‌ നടപ്പാക്കി സര്‍ക്കാറിന്‌ വരുമാനം കൂട്ടാനുള്ള ചില കേന്ദ്രങ്ങളുടെ നിര്‍ദ്ദേശങ്ങള്‍...- ചെറിയ പെണ്‍കുട്ടികളെപോലും ലൈംഗികചൂഷണത്തിന്‌ വിധേയമാക്കുന്ന ഈ പണചാക്കുകള്‍ക്കും രാഷ്ട്രീയദല്ലാളന്‍മാര്‍ക്കും സുരക്ഷിതരാവാന്‍ ഈ പെണ്‍കുട്ടികളെ എവിടേയെങ്കിലും തള്ളേണ്ടതുണ്ട്‌.. അതിനാല്‍ ഇത്തരം ചില നയസമീപനങ്ങള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിവുള്ളവര്‍ ഇപ്പോഴേ ശ്രമം തുടങ്ങിക്കഴിഞ്ഞു. പെണ്‍വാണിഭകഥകളില്‍ നി്‌ന്നും രാഷ്ട്രീയക്കാരനും പുതുപണക്കാരനും മാന്യനും രക്ഷപ്പെടാന്‍ ഇതുമാത്രം വഴി.

ഇതിന്റെ മുന്നണിയിലുള്ള ഉപരിവര്‍ഗ്ഗവും അതിനെ മാതൃകയാക്കുന്നവരും സ്വയം അളിഞ്ഞ്‌ നശിക്കും. ഒരു പക്ഷെ ദളിതനും അര്‍ദ്ധപട്ടിണിക്കാരനുമാവാം നാളെ അധിജീവിക്കുക. അതുകൊണ്ട്‌ ഇല്ലായ്‌മകളേയും ഒറ്റപ്പെടലുകളേയും സ്വാഗതം ചെയ്യാം. ബുദ്ധനിലേക്കുള്ള, അംബേദ്‌കറിലേക്കുള്ള ആദ്യപടിയാവാം അത്‌. ചെയ്യാനുള്ളതു നമുക്കും ചെയ്യാം, ജനങ്ങള്‍ക്കൊപ്പം നിന്ന്‌.

ബ്ലോഗുവായനക്കുള്ള മറുപടി : ( ഈയോരു പോസ്‌റ്റു കാരണമാണ്‌ ഞാന്‍ മുകളില്‍ കൊടുത്ത അത്രയും ഇപ്പോള്‍ പറയാനിടയായത്‌.)
http://blogvayana.blogspot.com/2008/09/blog-post.html


(1) എന്നെക്കുറിച്ചുള്ള, നിരുപദ്രവമെന്നു തോന്നുന്ന അഭിപ്രായപ്രകടനം അവാസ്ഥവം.
(2) കവിതാവിമര്‍ശനമോ ബ്ലോഗ്‌ റാഗിംഗോ എന്റെ ലക്ഷ്യമായിരുന്നില്ല. നിങ്ങളീ പറയുന്ന നിഷ്‌കളങ്ക കമന്റുകാരെ, അല്ലെങ്കില്‍ പ്രതികരിക്കുന്നവരെ, ഒരു മാധ്യമം എന്ന നിലയില്‍ ബ്ലോഗുകളെ പരമാവധി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ച സാധാരണക്കാരനെ തെറിവാക്കുപയോഗിച്ച്‌ പരിഹസിച്ച 'ബൂലോഗമഹാകവി 'യേയാണ്‌ ഞാന്‍ വിമര്‍ശിച്ചത്‌. അയാളുടെ വക്കാലത്തു പിടിച്ചതുകൊണ്ടാണ്‌ സനാതനനോടും അങ്ങിനെ പറയേണ്ടി വന്നത്‌. (കാര്യങ്ങള്‍ തെളിവിനായി വീണ്ടും അവിടെ വെക്കുന്നു.)
(3) പ്രതിഭാഷാ കവിയുടെ ക്‌ണാപ്പന്‍ കവിത വേഷം മാറി പരിഹാസരൂപേണ 'നിരുത്തരവാദപരമായ കമന്റുകള്‍' എന്ന പേരില്‍ ഈ 'വിലാസിനി അമ്മാളും' (അനോണി മാഷ്‌്‌) പോസ്‌റ്റിട്ടിരുന്നു. (ഒരേ ദൗത്യം തന്നെ നിര്‍വ്വഹിക്കപ്പെടുന്നു). ഒരേ കാര്യം ഒരാള്‍ പറഞ്ഞത്‌ ശരിയും മറ്റൊരാള്‍ പറഞ്ഞത്‌ എങ്ങിനയാണ്‌ തെറ്റും ആയി മാറുന്നത്‌ ?
(4) മുന്‍പ്‌ നന്നായി ബ്ലോഗു ചെയ്‌ത, ഇപ്പോള്‍ സര്‍ഗ്ഗശേഷി നശിച്ച, ഒറ്റ കൈവിരിലിലെണ്ണാന്‍ മാത്രമുള്ള ചിലരുടെ പ്രവര്‍ത്തിയും പിന്തുണയുമാണിതെന്ന്‌ എന്തുകൊണ്ടു നിങ്ങള്‍ക്ക്‌ മനസ്സിലാവുന്നില്ല ? ഒരു തരം തലമുറയുദ്ധം തന്നെ ഇത്‌. വഴി മാറാന്‍ മടിക്കുന്ന കിളവന്‍മാരുടെ യുദ്ധപ്രഖ്യാപനം. പുതുതായി ബ്ലോഗുകളില്‍ സജീവത വെച്ചു പുലര്‍ത്തുന്നവരെ ഇവര്‍ ഭയപ്പെടുത്തി ഓടിക്കും, പരിഹസിക്കും. അതിനെതിരേയാണ്‌ ശബ്ദമുയര്‍ത്തേണ്ടത്‌. അല്ലാതെ ഇരകളെ ശിക്ഷിക്കരുത്‌.
(5) ബ്ലോഗ്‌ വിമര്‍ശമാണ്‌ എങ്കില്‍ അങ്ങിനെ. അതിലെന്താണ്‌ തെറ്റ്‌. നിങ്ങള്‍ ചുണ്ടികാണിച്ച ഹരികുമാറിന്റെ പോസ്‌റ്റുകള്‍ ഓരോന്നും പരിശോധിച്ചു നോക്കൂ. എന്തു മനോഹമായ ഭാഷയിലാണ്‌ അദ്ദേഹം കാര്യങ്ങളെ വിലയിരുത്തുന്നത്‌. വെറും ഒരു നിരൂപണത്തെപ്പോലും ബ്ലോഗര്‍മാര്‍ക്ക്‌ സഹിക്കുന്നില്ല ദയനീയം തന്നെ കാര്യം. അതേ സമയം തന്നെ ബ്ലോഗര്‍മാരേയും വായനക്കാരനേയും അസഭ്യം പറഞ്ഞ വിഷ്‌ണുപ്രസാദ്‌ നിങ്ങള്‍ക്ക്‌ "മഹാകവി"യും. (ഹരികുമാറിനെതിരായി മൂപ്പരുടേയും കമന്റ്‌ കണ്ടു, ച്ഛെ...)

(ഇതൊരു ഡി.ടി.പി. സെന്ററില്‍ കയറി ചൊല്ലി കൊടുത്ത്‌ പെട്ടെന്ന്‌ ഉണ്ടാക്കിയെടുത്തതാണ്‌. വാക്കു പിഴകള്‍ ക്ഷമിക്കുക. ഇത്‌ എന്റെ ഒരു വിശദീകരണ കുറിപ്പു മാത്രമാണ്‌. വ്യക്തിപരമായി കാണേണ്ടതില്ല.)

അഹങ്കാരി... said...

മിസ്റ്റര്‍ / മിസ് കിണകിണാപ്പന്‍

മുപ്പത് പേജ് നീളമുള്ളാ ഒരു കമന്റു നിറയെ ആര്‍ക്കും മനസിലാകാത്ത രിതിയിലുള്ളാ കുറേ വാചകങ്ങള്‍ മാത്രമാണല്ലോ മാഷേ താങ്കളുടെ മറുപടി???

ശിവ അയച്ച മെയിലില്‍ എന്താണു ഫ്യൂഡലിസമെന്ന് അങ്ങോട്ട് മനസിലായതേ ഇല്ല, ഇങ്ങനെ അല്ല്യെങ്കില്‍, ഫ്യൂഡ്ദലല്ലാത്ത മാന്യതയില്‍ ആ ആശയം ഒന്ന് പ്രകടിപ്പിക്കാമോ???

അറിയാതെ ആണെങ്കിലും ചിത്രകാരന്റെ ഭാഷാരീതി അങ്ങ് കടന്ന് വരുന്നല്ലോ? അവര്‍ണതയും ഫ്യൂ‍ൂഡലിസവും ഒക്കെ...തൂത്താല്‍ പോവില്ല മാഷേ!!!

പിന്നെ നീതു എന്ന പേരില്‍ ഒരു പ്രൊഫൈല്‍ താങ്കള്‍ തുടങ്ങി എന് ഞാന്‍ പറഞ്ഞത് കള്ളമല്ല എന്നത്റ്റിനു തെളിവുണ്ട്, ആരേയും സമീപിക്കാതെ തന്നെ...അത് ഞാന്‍ നേരത്തേ സൂചിപ്പിച്ച എന്റെ പോസ്റ്റില്‍ ഇട്ടിട്ടുമുണ്ട്!!!

അതുകൊണ്ടാണ്‌ ചിലര്‍ക്ക്‌ പെട്ടെന്ന്‌ വെറളി(ബെര്‍ളി) പിടിക്കന്നതും.
---ഇവിടെ ബെര്‍ളിയെ പരാമര്‍ശിക്കേണ്ട കാര്യമെന്താണ്????അല്ല ബെര്ര്ലി എതിര്‍ത്തിരുന്നതാരെയാണേന്നും എന്തിനെയാണെന്നും ഇവിടെ മിക്ക്കവര്‍ക്കും അറിയാം!!!

പിന്നെ ഫീംവ്യില്‍ ആണേന്നെനിക്ക്ക് തെളിയിക്കാന്‍ പറ്റില്ല, അന്നതിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കാന്‍ തൊന്നിയില്ല എന്ന മണ്ടത്തരത്തിനാല്‍!!!

പിന്നെ ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിച്ചോട്ടെ...

പറയാനുള്ളാത് സ്വന്തം പേരില്‍, നട്ടെല്ലു നിവര്‍ത്തി നിന്ന് പറയുന്നതാണ്‍ മാഷേ ആണാത്തം...അല്ലാതെ പത്തുനൂറു പ്രൊഫൈലില്‍, അതിന്റെ തന്നെ പേര്‍ നാള്‍ക്കുനാള്‍ മാറ്റി പലരേയും സവര്‍ണ്ണാതയുടെ പേരില്‍ തെറിയും വിളിച്ച്, എതിര്‍ക്കുന്നവരെ ഫ്യൂഡല്‍മാന്യതയെന്നും സവര്‍ണ്ണാനെന്നും വിളിച്ച്...തന്റെ ഫ്രസ്റ്റേഷന്‍ പരത്തുകയല്ല വേണ്ടത്...

ധൈര്യമുണ്ടെങ്കില്‍, അഥവാ ആണാ‍ണേEന്ന് സ്വയമെങ്കിലും കരുതുന്നു എങ്കില്‍ ഇത്തരത്തില്‍ ഒളിവിലിരുന്ന് കോക്ക്രി കാട്ടാതെ നേര്‍ക്ക് ന്നേരെ നീന്ന് കമന്റ്....

Mr. K# said...

ക്ണാപ്പന്‍ ചേട്ടനും കുടുംബത്തിനും ഓണാശംശകള്‍.

ഓടോ:
ഓണം പ്രമാണിച്ചെന്കിലും ഒരാഴ്ച ഡീസന്റാവിഷ്ടാ. ;-)