Tuesday, July 29, 2008

ബൂലോഗമേ......

ഈ ബൂലോഗത്ത്‌ അല്‍പം അപരിചിതത്വമുണ്ടെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിനിയോഗം എന്ന നിലക്ക്‌ വിഷ്‌ണുപ്രസാദിന്റെ ക്‌ണാപ്പന്‍ കവിതക്ക്‌ ഒരു മറുകുറിയെഴുതുകയും എല്ലാവരും ചെയ്യുന്നതുപോലെ അപരനാമം എന്ന നിലക്ക്‌ "കിണകിണാപ്പന്‍" എന്ന പേരു സ്വീകരിച്ച ഞാന്‍ ഈ ബൂലോഗത്തോടു ചെയ്‌ത തെറ്റെന്താണെന്ന്‌ എനിക്കിതുവരെ മനസ്സിലായിട്ടില്ല. ബ്ലോഗുവായനക്കാരായ ആരുടെയൊക്കെയോ മുഖത്തടിച്ചപോലെയായിരുന്ന ആ വരികള്‍. സ്വയം ക്‌ണാപ്പന്‍ പട്ടം ഏറ്റെടുത്ത്‌ മറുപടി പറയാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. വിഷ്‌ണുപ്രസാദിനിട്ട മറുപടിയും അതിനു വന്ന കമന്റുകളും അടക്കം ബൂലോഗതറവാട്ടുകാര്‍ എന്നെ ചവിട്ടി പുറത്താക്കുകയും ചെയ്‌തു. അതുകൊണ്ട്‌ അത്‌ എന്തായിരുന്നു എന്ന്‌ ബ്ലോഗര്‍മാര്‍ക്ക്‌ അറിയാനുള്ള അവസരം നഷ്ടപ്പെട്ടു.പിന്നീട്‌ സനാതനന്‍ എന്ന ബ്ലോഗറുടെ എഴുത്തിന്‌ എല്ലാവരും ചെയ്യുന്നതുപോലെ ഞാനും കമന്റിട്ടു. അതിനെനിക്കു കിട്ടിയ മറുപടി പച്ചതെറിയായിരുന്നു. തിരിച്ചു മറുപടി പറയാതിരിക്കാന്‍ പറ്റാത്തതുകൊണ്ട്‌. മറുപടിയും പറഞ്ഞു. ആ പോസ്‌റ്റും കമന്റുകളും സനാതനന്‍ ഡിലിറ്റ്‌ ചെയ്‌ത്‌ തനിക്കനുയോജ്യമായ മിനുക്കുപണികളോടെ റീപോസ്‌റ്റ്‌ ചെയ്‌തു. സനാതന്‍ അതില്‍ അടങ്ങിയ ചില പ്രയോഗങ്ങളെ അപരാധമെന്ന മട്ടില്‍ പര്‍വ്വതീകരിക്കാനാണ്‌ ശ്രമിച്ചത്‌. (അതിനിടക്ക്‌ സൂനീഷിനെയും ഞാന്‍ തെറിപറഞ്ഞെന്ന്‌ അയാള്‍ കള്ള സാക്ഷി പറഞ്ഞു) ചിലര്‍ക്ക്‌ എന്തും പോസ്‌റ്റിവിടാം... കമന്റ്‌ : ങ്‌്‌ഹാ.. ക..മ... എന്ന നിലപാടിലൂടെ ഏതുതരം നീതിബോധമാണ്‌ ഈ ബൂലോഗത്തുള്ള ചിലരെ നയിക്കുന്നത്‌ എന്നെനിക്കു മനസ്സിലാവുന്നില്ല. പ്രാകൃതമായ ആള്‍കൂട്ട മനസ്ലാസ്‌ത്രം ചിലരെ നയിക്കുന്നുവോ എന്നുപോലും സംശയിച്ചുപോവും.എന്തായാലും സനാതനന്‍ ഇപ്പോള്‍ ഇട്ട പോസ്‌റ്റ്‌ നിങ്ങള്‍ വായിച്ച്‌ എന്താണവിടെ ഞാന്‍ കാണിച്ച അപരാധം എന്ന്‌്‌ പറയാമോ ? (ബൂലോഗര്‍ ആവശ്യപ്പെട്ടാല്‍ "തെറിഭാഷക്കൊരിടം" എന്ന ആ മറുകുറിപ്പും, സനാതനന്‍ പറഞ്ഞതും എന്റെ മറുപടി കമന്റുകളും ഇവിടെ പോസ്റ്റു ചെയ്യാം)ഇതൊക്കെ നേരത്തേ തന്നെ ശ്രദ്ധിക്കുന്നവരാണ്‌ നിങ്ങളെങ്കില്‍, കഠിനമായ അപരാധമാണ്‌ ഞാന്‍ ചെയ്‌തത്‌ എന്ന്‌ നിങ്ങള്‍ക്ക്‌ തോന്നുന്നുവങ്കില്‍ ഈ ബൂലോഗത്തുള്ള എല്ലാവരോടും, പ്രത്യേകിച്ച്‌ അകാരണമായി പഴി കേള്‍ക്കേണ്ടിവന്ന ചിത്രകാരനോടും, ആ കമന്റുകള്‍ വ്യക്തിഹത്യയായി തെറ്റിദ്ധരിച്ച സനാതനനോടും ആത്മാര്‍ത്ഥതോടെ ക്ഷമ ചോദിച്ചുകൊള്ളുന്നു.

Wednesday, July 16, 2008

ക്‌ണാപ്പന്റെ ലോകം

വായിച്ചു നോക്കുക : തെറിഭാഷക്കൊരിടം

ചിലര്‍ ചരിത്രം മാന്തി നോക്കുന്നു

ഞാന്‍ തെറ്റുകാരനാവരുതെന്ന്‌ എനിക്ക്‌ നിര്‍ബന്ധമുള്ളതുകൊണ്ട്‌

വിഷ്‌ണുപ്രസാദ്‌ എന്ന കവിക്കുള്ള പ്രതികരണം ഇന്ന്‌ (8-9-08 ) ഞാന്‍ ഇവിടെ വീണ്ടും പോസ്‌റ്റു ചെയ്യുന്നു.

ഈ പോസ്‌റ്റിനു കിട്ടിയ 11 ഓളം കമന്റുകളില്‍സനാതനന്റേയും ഗുപ്‌തന്റേയും കാപ്പിലാന്റെ കഞ്ഞികളി കമന്റുകളുംഒഴിച്ച്‌ ബാക്കിയുളളതെല്ലാം എന്റെ അഭിപ്രായത്തോട്‌. പൂര്‍ണ്ണമായും യോജിപ്പിച്ചു പ്രകടിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.

തെറിഭാഷക്കൊരിടം

അടക്കി നിര്‍ത്തിയ വികാര വിക്ഷോഭങ്ങളെ തുറന്നു വിടാനുള്ള ഒരു സേഫ്‌റ്റിവാള്‍വുപോലെയാവാറുണ്ട്‌ രോഗികളായ മനുഷ്യര്‍ക്ക്‌ പലപ്പോഴും തെറി പ്രയോഗങ്ങള്‍. മുലക്കുരു, അര്‍ശസ്‌, ആസ്‌തമ, അസൂയ, കുശുമ്പ്‌, കുന്നായ്‌മ, പരാജയബോധം, പട്ടാളബോധം, ഭയം, ചില ഗുരുതര ലൈംഗിക പ്രശ്‌നങ്ങള്‍, മണ്ടക്കേറ്റ ക്ഷതം തുടങ്ങിയവക്ക്‌ ഇതൊരു ഉത്തമ സുഖചികില്‍സയാവുന്നു. മൂത്രപ്പുരയുടെ പുറം ചുമരുകളിലേക്കും കിളച്ചിട്ട മതിലുകളിലേക്കും ട്രെയിനിലെ കക്കൂസിലേക്കും പല മാന്യന്‍മാരും ലൈംഗികാവയവങ്ങളുടെ പേരും പ്രയോഗവും പറഞ്ഞ്‌ ഈ സേഫ്‌റ്റി വാള്‍വ്‌ തുറന്നിട്ടിരുന്നു. ഇന്നത്‌ ബ്ലോഗുകളിലും യഥേഷ്ടം.

ചില ചികില്‍സാരീതികള്‍ ചില രോഗാണുക്കളെ സൃഷ്ടിക്കുന്നതുപോലെ തെറി പ്രയോഗങ്ങളും ചില രോഗാണുക്കളെ പെറ്റുകൂട്ടും. തെറി വായിച്ച്‌ രോഗം പിടിപെട്ടാല്‍ ഉടനെ അവിടെ തന്നെ തെറിയഭിഷേകം നടത്തി തിരിച്ചു വരുന്നതാവും നന്നാവുക. തെറി പറയാന്‍ ഇടം തിരയുന്നവര്‍ക്കായി ഒരിടം ഇതാ: പൊട്ടന്‍ ക്ണാപ്പന്‍ -ഒരു തെറിക്കവിത

ഇത്‌ വായിച്ച്‌ എനിക്കും തെറിരോഗം പെട്ടെന്നു പിടിപെട്ടു. ആവേശത്തില്‍ ഞാനതവിടെ തന്നെ ഓക്കാനിച്ചിട്ടു. തിരിഞ്ഞുനോക്കിയപ്പോഴേക്കും ഓക്കാനിച്ചത്‌ ആ പോസ്‌റ്റിനുടമ ഊറ്റി കുടിച്ചു കഴിഞ്ഞിരുന്നു. തെറികവിതക്ക്‌ തെറികമന്റ്‌ പത്ഥ്യമാവില്ലെന്നത്‌ മഹകവി വാക്യം. (ബ്ലോഗുകവി സംഗമം എന്നൊക്കെ ഉറക്കെ കൂവി ആകര്‍ഷിച്ച്‌ ആളെകുട്ടി സ്വന്തം കവിതാ പുസ്‌തക പ്രകാശനത്തിന്‌ കാഴ്‌ചക്കാരെ കൂട്ടി ഈ വിദ്വാന്‍.)

രോഗാതുരമായ ഒരു സമൂഹത്തില്‍ ഇത്തരം രോഗലക്ഷണങ്ങള്‍ സ്വാഭാവികം. മലയാളസാഹിത്യത്തില്‍ ബഷീറും ഒ.വി. വിജയനും. തെറി പ്രയോഗിച്ചിരുന്നു. ബഷീറിന്റേത്‌ തീവ്രമായ അനുഭവ സാക്ഷ്യങ്ങളുള്ള, സത്യം കണ്ടെത്തിയ, ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യം മനസ്സിലാക്കിയ, രോഗിയെങ്കിലും ആഹ്ലാദമുള്ള ഒരു സൂഫിയുടെ വാക്കുകളായിരുന്നു. ആ തെറികള്‍ പകര്‍ച്ചവ്യാധിയല്ല. മറ്റെന്തോ നന്മയുടെ ഒരു പൂത്തുലയലുകളാണ്‌ അതുണ്ടാക്കുന്നത്‌. (രോഗത്തിന്റെ പൂക്കള്‍)

വിജയനാവട്ടെ എത്രയോ ജീര്‍ണ്ണിച്ചുപോയ അധികാരത്തിന്റെ അശ്ലീലരൂപങ്ങളെ പ്രതീകവല്‍ക്കരിക്കാനാണ്‌ തെറി പ്രയോഗിച്ചത്‌. അധികാരത്തെ, അതിന്റെ പൃഷ്‌ഠം താങ്ങുന്നവരെ ചൂണ്ടാനുള്ള ഭാഷ മറ്റൊന്നില്ല, അതു കൊണ്ടാണ്‌ വിജയന്‍ അതുപയോഗിച്ചത്‌. അതേ സമയം മലയാളഭാഷയുടെ സൗന്ദര്യം, അതിന്റെ പ്രയോഗം ഇത്രയധികം സൂക്ഷ്‌മതയോടേയും ഗൗരവത്തോടെയും ഫലഫത്തായും പ്രയോഗിച്ച ഒരാള്‍ ആധുനിക മലയാളത്തില്‍ വേറെ ഉണ്ടോ എന്നു പോലും സംശയമാണ്‌..

എന്നാല്‍ ഇവിടെ എന്താണ്‌ സംഭവിക്കുന്നത്‌. ഞാനാദ്യംപറഞ്ഞ ചില ഗുരുതരമായ രോഗത്തിനടിമകളായ, അധികാരികളുടെ അരുമശിഷ്യനാരാന്‍ കൊതിക്കുന്ന, മാറിയ ലോകത്ത്‌ കേരളത്തിലെ സാസ്‌കാരിക രംഗത്ത്‌ പെട്ടെന്നുണ്ടായ ജീര്‍ണ്ണതയുടെ പ്രതീകമായി മാറുന്ന ചിലരാണ്‌ മുന്‍പന്തിയില്‍. `വാമൊഴിവഴക്ക`മെന്ന്‌ ഓമനപേരിട്ട്‌ അഹന്തയും അന്യന്റെമേലുള്ള കുതിരകയറ്റത്തിനും ആശയാടിത്തറ സൃഷ്ടിക്കുന്നു ഇവര്‍. (തകരേണ്ട ഒന്നിനെ ചുണ്ടിയായിരുന്നു മന്ത്രി സുധാകരന്റെ വാക്‌ശരങ്ങള്‍. അതുകൊണ്ടു തന്നെ അതത്രയും പുരോഗമനപരം) എന്നാല്‍ ഇത്‌ ഒരു തരത്തിലുള്ള അധികാരഭാഷയേയും പ്രതിസ്ഥാനത്തു നിര്‍ത്തുന്നില്ല, മറിച്ച്‌ ഈ വല്ലാത്ത കാലത്ത്‌ ഭാഷയെ വ്യഭിചരിക്കാനുള്ള, നശിപ്പിക്കാനുള്ള, വായനയേയും അതിന്റെ പ്രതികരണങ്ങളേയും തടയാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്‌. (ബ്ലോഗുകള്‍ വായിക്കാനിഷ്ടപ്പെടുന്ന ഏതൊരുവനും തോന്നാം താനാണോ ഈ ക്‌ണാപ്പനെന്ന്‌ - എവിടെയോ ഏല്‍ക്കുന്നല്ലൊ. അതെ, അതാണ്‌ കവി മഹത്വം. അങ്ങിനെ ഇരപിടിയന്‍ ഇളിക്കുന്നു) മറിച്ചായിരുന്നുവെങ്കില്‍ മലയാളിസമൂഹം ഇന്നു നേരിടുന്ന കത്തുന്ന ഹൃദയവേദനകളെന്തെല്ലാമെന്ന അന്വേഷണം ഇവര്‍ നടത്തുമായിരുന്നു. വിലപ്പെട്ട വാക്കുകള്‍ അസൂയക്കും കുശുമ്പിനും പച്ചതെറിക്കും വീതിച്ചു നല്‍കില്ലായിരുന്നു.

പാഠഭേദം : ഇനി മുതല്‍ എല്ലാ ബ്ലോഗര്‍മാരും ഈ പ്രതിഭാഷാ മഹാകവിയുടെ ഏതു പൊട്ടകവിതയേയും ഒന്നു പുകഴ്‌ത്തിക്കോളണോ, ഇല്ലെങ്കില്‍ ബൂലോഗ ക്‌ണാപ്പന്‍മാരുടെ കൂട്ടത്തില്‍ നിങ്ങളേയും പെടുത്തിക്കളയും.